Latest News

ആണുങ്ങളേക്കാള്‍ പെണ്ണുങ്ങള്‍ക്കാണ് ഈ 5 മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍


മാനസികാരോഗ്യം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തകരാറിലാകാറുണ്ട്. മാനസിക പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയും ഇരുവര്‍ക്കും ഒരുപോലെയാണ്. പക്ഷേ ഈ 5 മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പുരുഷന്‍മാരേക്കാളേറെ ബാധിക്കാന്‍ സാധ്യത സ്ത്രീകള്‍ക്കാണെന്നാണ് പഠനം തെളിയിക്കുന്നത്.

1.ഡിപ്രഷന്‍-വിഷാദ രോഗം
സ്ത്രീ ഹോര്‍മോണുകളാണ് ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. പുരുഷന്‍മാരേക്കാളേറെ ഹോര്‍മോണ്‍ വ്യവസ്ഥയില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകുന്നത് സ്ത്രീകള്‍ക്കാണ്. ഈ ഹോര്‍മോണ്‍ ലെവല്‍ വ്യതിയാനം തന്നെയാണ് ഡിപ്രഷന്റെ ലക്ഷണത്തിന് തുടക്കമിടുന്നതും.

2.ഉത്കണ്ഠ-ആകാംക്ഷ

ഹോര്‍മോണല്‍ നിരക്ക് വ്യതിയാനങ്ങളാണ് ആങ്‌സൈറ്റി രോഗത്തിനും നിദാനം.

3.പോസ്റ്റ്-ട്രൊമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍
അരോചകമായ ഓര്‍മ്മകള്‍ മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം സ്ത്രീകളെ പെട്ടെന്ന് ഉലച്ച് കളയും. 82 ശതമാനം പേരിലും കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗിക പീഡനങ്ങളും ലൈംഗിക ചൂഷണങ്ങളുമാണ് കാരണം.

4.ആത്മഹത്യ പ്രവണതയും ചിന്തയും
സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറയുന്നത് ആത്മഹത്യ പ്രവണത സ്ത്രീകളിലാണ് അധികം കണ്ടുവരുന്നതെന്നാണ്. എന്നാല്‍ കുടുതല്‍ അക്രമണോല്‍സുകതയും ആത്മഹത്യ ചെയ്യുന്നതും പുരുഷന്‍മാരാകുന്നത് ആവേശത്തിലെടുക്കുന്ന തീരുമാനം മാത്രം കൊണ്ടാണത്രെ.

5.ഈറ്റിംഗ് ഡിസോര്‍ഡര്‍
ഭക്ഷണത്തിലെ ഈ അസ്വസ്ഥതകളും രോഗങ്ങളും സ്ത്രീകളില്‍ ഉണ്ടാവുന്നത് ശരീരാകൃതി സംബന്ധിച്ചുണ്ടാവുന്ന ആകുലതകള്‍ കൊണ്ടാണ്.

Keywords: Women Are More Prone To These 5 Mental Health Issues Than Men, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.