Latest News

ബംബ്രാണയില്‍ ഇടിമിന്നലേറ്റ് മൂന്ന് വീടുകള്‍ക്ക് കേടുപാട്; ജനല്‍ ഗ്ലാസ് പൊട്ടിത്തെറിച്ചു, ദമ്പതിമാര്‍ക്ക് പരിക്ക്


കുമ്പള: [www.malabarflash.com] ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നല്‍ പരക്കെ നാശം വിതച്ചു. ബംബ്രാണയില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാടുപറ്റി. ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ബംബ്രാണ ബത്തേരിയിലെ അബ്ദുല്ല (52), ഭാര്യ ബീഫാത്തിമ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിമിന്നലിന്റെ ആഘാതത്തില്‍ ഇരുവരും ബോധരഹിതരായി വീഴുകയായിരുന്നു. അബ്ദുല്ലയുടെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്.
വീടിന്റെ ചുമരുകള്‍ക്ക് വ്യാപകമായി വിള്ളല്‍ വീണു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളും പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇടിമിന്നലുണ്ടായത്. അബ്ദുല്ലയുടെ വീടിന് സമീപത്തായുള്ള സഹോദരന്‍ മുഹമ്മദിന്റെ വീടിനും ഉമ്മയുടെ വീടിനും കേടുപാടുപറ്റി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.