ബംഗളൂരു: [www.malabarflash.com] ബംഗളൂരുവില്‍ കാര്‍ അപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. സുബൈദ കുനിലിന്റെ മകന്‍ അസ്‌കര്‍ അലി (45)യാണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും അഭിഭാഷകനുമായിരുന്ന പരേതനായ പി.എച്ച് മുഹമ്മദ്- തെരുവത്തെ റുഖിയ പൊയക്കര ദമ്പതികളുടെ പേരമകനാണ്.
ബുധനാഴ്ച രാവിലെ 8.30 മണിയോടെ ബംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ മെയ് എട്ടിനാണ് അപകടമുണ്ടായത്. അസ്‌കര്‍ ഓടിച്ചിരുന്ന കാറും മറ്റൊരു കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ ഇറങ്ങി സംസാരിക്കവെ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment