Latest News

പ്രതിപക്ഷ നേതാവ്‌ ചെന്നിത്തല കാസര്‍കോട്ട്‌ ലിഫ്‌ടില്‍ കുടുങ്ങി


കാസര്‍കോട്‌: [www.malabarflash.com] പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ശനിയാഴ്ച രാവിലെ 20 മിനിറ്റോളം ജില്ലാബാങ്കിന്റെ ലിഫ്‌ടില്‍ കുടുങ്ങി. സംഭവം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ ആശങ്കപരത്തി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ്‌ കഠിന ശ്രമത്തിലൂടെ ചെന്നിത്തലയേയും ഒപ്പമുണ്ടായിരുന്ന ഡി.സി.സി. പ്രസിഡന്റ്‌ സി.കെ.ശ്രീധരന്‍, കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്‌ഠന്‍, ഗണ്‍മാന്‍, ഡി.സി.സി.നേതാവ്‌ ബാലകൃഷ്‌ണന്‍ വോര്‍കൂട്‌ലു എന്നിവരെയും പുറത്തിറക്കി. പ്രതിപക്ഷനേതാവിനു ഡി.സി.സി.യുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ പങ്കെടുക്കുന്നതിനാണ്‌ ചെന്നിത്തല ജില്ലാ ബാങ്കിലെത്തിയത്‌.
ജില്ലാ ബാങ്ക്‌ ഹാളിലാണ്‌ പരിപാടി ഏര്‍പ്പെടുത്തിയത്‌. പരമാവധി മൂന്നുപേര്‍ക്കു കയറാവുന്ന ലിഫ്‌ടില്‍ അഞ്ചുപേര്‍ കയറിയതാണ്‌ ലിഫ്‌ട്‌ കുടുങ്ങാന്‍ ഇടയായതെന്നു പറയുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ സഹകരണ വകുപ്പുമന്ത്രിയായിരുന്ന സി.എന്‍. ബാലകൃഷ്‌ണനും ഇതേ ലിഫ്‌ടില്‍ കുടുങ്ങിയിരുന്നു

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.