ആദൂര്‍: [www.malabarflash.com]പള്ളി ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു. മല്ലം ബദര്‍ ജുമാമസ്ജിദിലാണ് മോഷണം നടന്നത്. പതിനായിരത്തോളം രൂപയാണ് മോഷണം പോയത്. പള്ളിക്കകത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് മോഷണം. ഇന്നലെ ഉച്ചയോടെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച ഉച്ചക്കുമിടയിലാണ് മോഷണമെന്ന് കരുതുന്നു. പള്ളി സെക്രട്ടറി ഷാഫി നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Robbery, Donation Box, Masjid, Adhure, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment