പെര്‍മുദെ: [www.malabarflash.com] മകനൊപ്പം സഞ്ചരിക്കുന്നതിനിടെ റോഡിലെ കുഴിയില്‍ തട്ടി ബൈക്കില്‍ നിന്ന് തെറിച്ച് വീണ രാജസ്ഥാന്‍ സ്വദേശി പരിഭ്രാന്തി കാട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പെര്‍മുദെക്ക് സമീപമാണ് സംഭവം. പേരാല്‍ മൈമൂന്‍ നഗറില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ടൈല്‍സ് തൊഴിലാളിയും രാജസ്ഥാന്‍ സ്വദേശിയുമായ കര്‍ത്താസിംഗി(34)നാണ് അപകടത്തില്‍ പരിക്കേറ്റത്. മകന്‍ ചിറ്റു(നാല്)വിനൊപ്പം കര്‍ണ്ണാടക പുത്തൂരില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് ബൈക്ക് റോഡിലെ കുഴിയില്‍ തട്ടി മറിഞ്ഞത്. കര്‍ത്താസിംഗിന് മുഖത്ത് പരിക്കേറ്റു. ചിറ്റു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ക്ക് മുന്നില്‍ കര്‍ത്താസിംഗ് പരിഭ്രാന്തിയോടെ പെരുമാറുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയ ശേഷമാണ് കര്‍ത്തയെ ആസ്പത്രിയില്‍ കൊണ്ടു പോയത്. ചികിത്സക്ക് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബന്ധുക്കളെ അന്വേഷിച്ച് വരുന്നു.
Keywords: Kasaragod, Kerala, Police, bike, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment