Latest News

ഉപ്പളയിൽ ഗുണ്ടാ സംഘത്തിൻറെ ആക്രമണം: യുവാവിനു വെട്ടേറ്റു


ഉപ്പള : [www.malabarflash.com] ഉപ്പളയിൽ ഗുണ്ടാ സംഘത്തിൻറെ ആക്രമണത്തിൽ യുവാവിനു വെട്ടേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപിച്ചു.
ഉപ്പളയിലെ ഹസ്സന്റെ മകന്‍ മുസ്തഫ(38) ക്ക് നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രി നിസ്‌ക്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ ബുള്ളറ്റിലെത്തിയ ബാളിഗെ അസീസ്‌ കൊലക്കേസ് പ്രതി പൈവളിഗെയിലെ അമ്മിയും മറ്റൊരാളും ആക്രമിക്കുകയായിരുന്നുവെന്നു ആശുപത്രിയിൽ കഴിയുന്ന മുസ്തഫ പരാതിപ്പെട്ടു.
മുസ്തഫയുടെ സുഹൃത്തിനു ഉപ്പള സ്വദേശി രണ്ടു ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നം പറഞ്ഞു തീര്‍ക്കുന്നതിനു മുസ്തഫ മധ്യസ്ഥം വഹിച്ചിരുന്നു. സമയം കഴിഞ്ഞിട്ടും പണം തിരിച്ചു നൽകാത്തതിനാൽ ഈ പണം തിരിച്ചു ചോദിച്ച വൈരാഗ്യത്തിൽ അമ്മിയും കൂടെയുണ്ടായിരുന്നയാളും തനിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് മുസ്തഫ പൊലിസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.