Latest News

വാനും ബസും കൂട്ടിയിടിച്ച്‌ അച്ഛന്‍ മരിച്ചു; മകള്‍ ഗുരുതര നിലയില്‍


പെര്‍ള: [www.malabarflash.com] വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവ്‌ മരിച്ചു. എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ മകള്‍ക്കു സാരമായി പരിക്കേറ്റു. മകനു നിസാര പരിക്കുണ്ട്‌. ബദിയഡുക്ക, കണ്ടന്‍-തൊട്ടയിലെ കേശവഭട്ട്‌ സരസ്വതി ദമ്പതികളുടെ മകന്‍ ഗണേഷ്‌ ഭട്ട്‌ (51) ആണ്‌ മരിച്ചത്‌. സാരമായി പരിക്കേറ്റ നിലയില്‍ മകളും പുത്തൂരില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിനിയുമായ കാവ്യ സരസ്വതി (21)യെയും നിസാര പരിക്കേറ്റ മകന്‍ സുദര്‍ശന(10)നെയും മാംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം പെര്‍ള -പുത്തൂര്‍ റൂട്ടിലെ ബാറടുക്കയിലാണ്‌ അപകടം. പരീക്ഷ കഴിഞ്ഞതിനെ തുടര്‍ന്ന്‌ പുത്തൂരില്‍ പഠിക്കുന്ന മകളുമായി വാനില്‍ നാട്ടിലേയ്‌ക്കു മടങ്ങുകയായിരുന്നു ഗണേഷ്‌ഭട്ട്‌. വാന്‍ ബാറടുക്കയില്‍ എത്തിയപ്പോള്‍ ബസുമായി കൂട്ടിയിടിച്ചാണ്‌ അപകടം.
ഓടിക്കൂടിയ നാട്ടുകാര്‍ വാനില്‍ ഉണ്ടായിരുന്ന മൂന്നുപേരെയും പുറത്തെടുത്ത്‌ പുത്തൂരിലെ ആശുപത്രിയിലേക്കു കൊണ്ടു പോയി. പരിക്ക്‌ ഗുരുതരമായതിനാല്‍ മാംഗ്‌ളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ വഴി മാധ്യേയാണ്‌ ഗണേഷ്‌ ഭട്ട്‌ മരിച്ചത്‌. സത്യശ്രീയാണ്‌ ഭാര്യ. കേശവകുമാര്‍ മറ്റൊരു മകനും വെങ്കിടഭട്ട്‌, മനോമണി, ദുര്‍ഗാംബ, ഗുണപതി, എന്നിവര്‍ സഹോദരങ്ങളുമാണ്‌.

Keywords: Accident, Injured, Kasaragod, Kerala, News, Obituary, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.