മഞ്ചേശ്വരം: [www.malabarflash.com] വീടിന് നേരെ വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം അക്രമി സംഘം ദമ്പതികളെ അടിച്ചു വീഴ്‌ത്തി. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ സാലത്തൂര്‍ തലക്കി ബൊള്‍നാറുവിലാണ് സംഭവം.പരിക്കേറ്റ ബൊള്‍നാറുവിലെ മജീദ് (26), ഭാര്യ ഫൗസിയ (24) എന്നിവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മജീദിന്റെ മാതാവ് നഫീസ (45), സഹോദരന്‍ സിറാജ് (23) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
നാല് കാറുകളിലായി എത്തിയ ഇരുപതംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു. ഇവര്‍ക്ക് മണല്‍ മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
പുലര്‍ച്ചെ നാലുമണിയോടെ എത്തിയ അക്രമി സംഘം വീടിന് നേരെ വെടിവെക്കുകയായിരുന്നു. വെടിവയ്‌പില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ശബ്‌ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പുറത്തേക്ക് വന്ന മജീദിനെ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവത്രേ. ഇത് കണ്ട് തടയാന്‍ എത്തിയപ്പോഴാണ് ഭാര്യ ഫൗസിയക്കും പരിക്കേറ്റത്. ബഹളം കേട്ട് എത്തിയ മജീദിന്റെ മാതാവിനെയും സഹോദരനെയും അക്രമികള്‍ അടിച്ചു വീഴ്‌ത്തി.
അക്രമത്തിന് ശേഷം സംഘം മൂന്നുകാറുകളിലായി രക്ഷപ്പെടുകയും ഒരു കാര്‍ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്‌തു. അക്രമികള്‍ പോകുന്ന വഴിക്ക് ബൊള്‍നാറു പള്ളിക്ക് സമീപം നിര്‍ത്തിയിട്ട മറ്റൊരു കാര്‍ തകര്‍ക്കുകയും ചെയ്‌തതായി പരാതിയുണ്ട്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും വിട്‌ല പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം ആരംഭിച്ചു
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment