മലപ്പുറം: [www.malabarflash.com] താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധനം ചോരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനം കൊണ്ടുപോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. താനൂര്‍ പ്രിയ ടാക്കീസിന് സമീപം രാവിലെ അഞ്ചരയോടെയാണ് സംഭവം. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിമാന ഇന്ധനത്തിന് പെട്ടെന്ന് തീപിടിക്കാനുള്ള സാധ്യതയില്ലാത്തിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം താറുമാറായി. ഇവിടെ നിന്നും വാഹനങ്ങള്‍ തിരിച്ചുവിടുകയാണിപ്പോള്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment