Latest News

ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഒന്നര പതിറ്റാണ്ട് മുമ്പ് മറവ് ചെയ്ത മയ്യിത്ത്

നീലേശ്വരം:[www.malabarflash.com] 14 വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബറിടം മറ്റൊരു മയ്യിത്ത് മറവ് ചെയ്യാനായി തുറന്നപ്പോഴാണ് അത്ഭുതപ്പെടുത്തുന്ന കാഴ്ച. 14 വര്‍ഷം മുമ്പ് മരിച്ച തൈക്കടപ്പുറത്തെ മാളയില്‍ അഹമദ് ഹാജിയുടെ ഖബറിടമാണ് വ്യാഴാഴ്ച മരിച്ച ഭാര്യ ആയിഷ (80)യുടെ മൃതദേഹം മറവ് ചെയ്യുന്നതിനായി തുറന്നത്.

പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മുമ്പ് വരിച്ചവരുടെ ഖബര്‍ തുറന്ന് ഇപ്പോള്‍ മരിച്ചവരുടെ മയ്യിത്ത് ഇവിടെ മറവ് ചെയ്തു വരുന്നത്. തൈക്കടപ്പുറം ജുമാ മസ്ജിദിന്റെ കീഴിലും ഖബര്‍സ്ഥാനില്‍ ഇതേരീതിയിലാണ് അഹ് മദ് ഹാജിയുടെ ഖബറിടം മാറ്റി ഭാര്യ ആയിഷയുടെ മയ്യിത്ത് അടക്കം ചെയ്യാന്‍ മാന്തിയപ്പോള്‍ ആദ്യം തുണി കണ്ടെത്തുകയും ഇത് വലിച്ചപ്പോള്‍ മൃതദേഹത്തിന്റെ കാല് പുറത്ത് കാണുകയുമായിരുന്നു. തുടര്‍ന്ന് ഖബര്‍ കുഴിക്കാന്‍ ഇറങ്ങിയവര്‍ മയ്യിത്ത് പരിശോധിച്ചപ്പോള്‍ ശരീര ഭാഗങ്ങളെല്ലാം അതേപടി തന്നെ നിലനില്‍ക്കുന്നതായി മനസ്സിലാക്കി. നൂറുകണക്കിനാളുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.

ഇതോടെ അഹമദ് ഹാജിയുടെ മയ്യിത്ത് അതേപടി മറവ് ചെയ്ത് മറ്റൊരു സ്ഥലത്ത് ഖബര്‍ കുഴിച്ചാണ് ആയിഷയുടെ മയ്യിത്ത് ഖബറടക്കിയത്.

കൂടുതല്‍ സ്ഥല സൗകര്യമില്ലാത്ത പല മസ്ജിദ് ഖബര്‍സ്ഥാനികളിലും പഴയ ഖബറിടം തുറന്ന് അതേസ്ഥലത്ത് പുതിയ ഖബറുകള്‍ ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ പഴക്കമുള്ള നിരവധി ഖബറുകള്‍ തുറക്കുമെങ്കിലും, അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമേ മയ്യിത്ത് അതേ പടി ഉണ്ടാകാറുളളു. എന്നാല്‍ തൈക്കടപ്പുറത്ത് ഇത് ആദ്യത്തേതാണെന്നാണ് നാട്ടുകാരും ജമാഅത്ത് ഭാരവാഹികളും പറയുന്നത്.

കര്‍ഷകനായിരുന്ന അഹ്മദ് ഹാജി ഇസ്‌ലാമിക ചിട്ടയിലും മത നിയമങ്ങള്‍ക്കനുസരിച്ചും ജീവിച്ചയാളാണെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളായ സൂറത്തുല്‍ മുല്‍ക്ക്, സൂറത്തുല്‍ സജദ എന്നിവ സ്ഥിരമായി പാരായണം ചെയ്തിരുന്നുവെന്നും, സ്വലാത്തുകളും ദിക്‌റുകളും മറ്റും ചൊല്ലുമായിരുന്നുവെന്നും ബന്ധുക്കളും പറയുന്നു. സൂറത്തുല്‍ മുല്‍ക്ക് ഉള്‍പെടെയുള്ള ഭാഗങ്ങള്‍ സ്ഥിരമായി പാരായണം ചെയ്യുന്നവരുടെ മയ്യിത്തുകള്‍ മണ്ണ് തൊടില്ലെന്ന് പരിശുദ്ധ ഖുര്‍ആനില്‍ തന്നെ വിശദീകരിക്കുമുണ്ട്.

ആയിഷയുടെ മക്കള്‍: ടി കെ അബ്ദുല്‍ ഖാദര്‍ ഹാജി, നൂറുദ്ദീന്‍ ഹാജി, അബ്ദുല്‍ റഷീദ് ഹാജി, അബ്ദുല്‍ വാരിസ് ഹാരിസ്, ദൈനബി, ബീഫാത്വിമ. മരുമക്കള്‍: അബ്ദുല്‍ അസീസ് എടക്കാട്, കെ വി ടി മുഹമ്മദ് ഷാഫി, നഫീസത്ത് ടി കെ, നഫീസത്തുല്‍ മുഹ്‌സിന, ഖദീജ, ഹലീമ കെ. സഹോദരങ്ങള്‍: ടി കെ അഹ് മദ് ഹാജി, മൊയ്തു ഹാജി, സഫിയ, അസ്മ, പരേതരായ അബ്ദുല്ല ഹാജി, ഖദീജ, ഉമ്മുകുല്‍സൂം.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.