Latest News

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വീണ്ടും ജയിലില്‍; പുറത്തിറങ്ങാതിരിക്കാന്‍ ഭാര്യയുടെ മറ്റൊരു പരാതിയും


കാഞ്ഞങ്ങാട് : [www.malabarflash.com] മൂന്ന് മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ കൊ ലക്കേസ് പ്രതി വീണ്ടും ജയിലിലായി.
കാഞ്ഞങ്ങാട് മേലാങ്കോട്ടെ നാരായണിയുടെ ഭര്‍ത്താവ് കുഞ്ഞികൃഷ്ണനാണ് (54) മൂ ന്ന് മാസത്തിന് ശേഷം പോ ലീസിന്റെ പിടിയിലാവുകയും റിമാന്റിലാവുകയും ചെയ്തത്. കഴിഞ്ഞ കൊല്ലം ഉത്രാടനാളില്‍ രാത്രി ചന്തേരയില്‍ വെച്ച് ജ്യേഷ്ഠന്റെ മകന്‍ രാജേഷിനെ (30) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കുഞ്ഞികൃഷ്ണന്‍ മാസങ്ങളോളം റിമാന്റില്‍ കഴിഞ്ഞ ശേഷം മാര്‍ച്ച് 13 നാണ് ജാമ്യത്തിലിറങ്ങിയത്.
പിന്നീട് മേലാങ്കോട്ട് ഭാര്യയോടൊപ്പം താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ച് ബഹ ളമുണ്ടാക്കിയ കുഞ്ഞികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞികൃഷ്ണനെതിരെ ഭാര്യ പോലീസില്‍ മറ്റൊരു പരാതികൂടി നല്‍കി. അസ്ലീലം പറഞ്ഞുവെന്നും വധഭീഷണി മുഴക്കിയെന്നും തടഞ്ഞുവെച്ചുവെന്നുമാണ് ഭാര്യയുടെ പരാതി. ഈ പരാതിയിലും പോലീസ് കേസെടുത്തതോടെ കുഞ്ഞികൃഷ്ണന് ജാമ്യം കിട്ടാനുള്ള വഴികളടഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.