Latest News

ലോട്ടറി കച്ചവടത്തിന്റെ മറവില്‍ യുവതിയുടെ കഞ്ചാവ് വിൽപന


[www.malabarflash.com] ലോട്ടറി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി കൊച്ചിയില്‍ പടിയില്‍. കൊല്ലം സ്വദേശി രേഖയെയാണ് പൊലീസ് പിടികൂടിയാത്. രേഖയുടെ കൂട്ടാളി തിരുവനന്തപുരം സ്വദേശിയായ യുവാവിനെയും പൊലീസ് കസ്ററഡിയിലെടുത്തു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ രേഖ ആലുവ മണപ്പുറവും പരിസരവും കേന്ദ്രീകരിച്ച് ലോട്ടറികച്ചവടം നടത്തിവരികയായിരുന്നു. ലോട്ടറി കച്ചവടത്തിന്റെ മറവിലായിരുന്നു വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും വിറ്റത്.
രേഖയോടൊപ്പം തിരുവനന്തപുരം മണ്ണന്തല സ്വദേശി അഭിലാഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവും വീട്ടുകാരും ഉപേക്ഷിച്ചെന്നാണ് രേഖ നാട്ടുകാരോട് പറഞ്ഞിരുന്നത്. ആലൂവ മണപ്പുറത്ത് തന്നെയായിരുന്നു ഇവരുടെ താമസവും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.