വാടാനപ്പള്ളി: [www.malabarflash.com] രാത്രി വളര്‍ത്തുതത്തയുടെ കരച്ചില്‍ കേട്ടുണര്‍ന്ന വീട്ടുകാര്‍ തീപിടിച്ച വീട്ടില്‍നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാടാനപ്പള്ളിക്കടുത്ത് ഏത്തായി തുഷാര സെന്ററിന് സമീപത്തെ ഓല മേഞ്ഞ വീടിനാണ് തീ പിടിച്ചത്. എന്നാല്‍ വീട്ടുകാരുടെ രക്ഷകനായ തത്ത തീയില്‍ വെന്തു ചത്തു. വീട് പൂര്‍ണമായി കത്തി നശിച്ചു.
അമ്മിണിയും മകന്‍ ബിജുവും മരുമകള്‍ ഷിബിനയും പേരക്കുട്ടി അനയ് കൃഷ്ണയുമാണ് വീട്ടിലുണ്ടായത്. ഇവര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. ഇതിനിടയില്‍ തീ ആളിപ്പടര്‍ന്നു. ഉടുത്ത വസ്ത്രമൊഴികെ എല്ലാം കത്തിച്ചാമ്പലായി. ഇതിനിടെ തത്തയെ രക്ഷിക്കാനായില്ല.
Keywords: Fire, House, Burned, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment