സംഭവം ഇമ്രാൻ യൂസഫിന്റെ വാക്കുകളിൽ: ‘അക്രമി ക്ലബിൽ പ്രവേശിച്ച് ആക്രമണം തുടങ്ങിയപ്പോൾ എല്ലാവരോടും മാറാനും വാതിൽ തുറക്കാനും ഞാൻ ഒച്ച വയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ മാറാൻ ആരും തയാറായില്ല. എല്ലാവരും പേടിച്ചിരിക്കുകയായിരുന്നു. രണ്ടു വഴികളേ മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ മരണത്തിനായി എല്ലാവരോടുമൊപ്പം കാത്തിരിക്കുക അല്ലെങ്കിൽ പെട്ടെന്നു പ്രവർത്തിക്കുക. ഞാൻഉടൻതന്നെ കതകിനുമുകളിലൂടെ ചാടിയിറങ്ങി കഴിയുന്നത്ര ആളുകളെ പുറത്തെത്തിക്കുകയായിരുന്നു. എഴുപതോളം പേരെ രക്ഷിക്കാൻ സാധിച്ചു.
കഴിഞ്ഞ മാസമാണ് യൂസഫ് നാവികസേനയിൽനിന്ന് രാജിവച്ചത്. ഇന്ത്യയിൽനിന്ന് കുടിയേറിയ സഫിന്റെ കുടുംബം ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിലാണ് താമസിക്കുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment