Latest News

കാര്‍ തട്ടിപ്പ്: 10 കാറുകള്‍ കണ്ടെടുത്തു


ഗുരുവായൂര്‍: [www.malabarflash.com]കാറുകള്‍ മാസ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ നിന്ന് പത്ത് കാറുകള്‍ പൊലീസ് കണ്ടെടുത്തു. "റെന്‍റ് എ കാര്‍' സംവിധാനത്തില്‍ വാടകക്കെടുക്കുന്ന കാറുകള്‍ നിസ്സാര വിലയ്ക്ക് മറിച്ചു നല്‍കുന്ന സംഘത്തില്‍ നിന്നാണ് പലയിടങ്ങളില്‍ നിന്ന് തട്ടിയ കാറുകള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വേങ്ങരയില്‍ താമസിക്കുന്ന കാസര്‍കോട് അകല്‍പാടി സ്വദേശി ചക്കുടല്‍ വീട്ടില്‍ അഷറഫ്, പഴയന്നൂര്‍ കാലേപാടം താവളത്തില്‍ വീട്ടില്‍ ഷാനവാസ്, തൃത്താല പുഴക്കല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നമ്പഴിക്കാട് സ്വദേശി പോക്കാക്കില്ലത്ത് റഹീഷിന്‍െറ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കാറുകള്‍ തട്ടുന്ന വന്‍ ശൃംഖലയിലേക്കത്തെിയത്. മൂന്നുമാസം മുമ്പാണ് റഹീഷിന്‍െറ ഇന്നോവ കാര്‍ സുഹൃത്ത്വഴി കുഞ്ഞുമുഹമ്മദും പിടിയിലാകാനുള്ള പ്രതികളിലൊരാളായ സൈനുദ്ദീനും ചേര്‍ന്ന് രണ്ടാഴ്ചക്ക് വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാടകക്കെടുത്തത്. മൂന്ന് മാസമായിട്ടും ലഭിക്കാതെയായപ്പോള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കേസിലെ ഒന്നാം പ്രതിയായ അഷ്റഫിന്‍െറ പക്കലാണെന്ന് വ്യക്തമായത്. റെന്‍റ് എ കാര്‍ സംവിധാനത്തില്‍ വാടകക്കെടുക്കുന്ന വാഹനങ്ങള്‍ നിസ്സാര വിലയ്ക്ക് സ്വന്തമാക്കുകയാണ് അഷ്റഫ് ചെയ്യുന്നതെന്ന് പൊലീസിന് ബോധ്യമായി. ഇയാളുടെ കൈവശമുണ്ടായിരുന്ന പത്ത് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. പേരാമംഗലം നീലങ്കാവില്‍ ജിനയില്‍, പട്ടാമ്പി സ്വദേശികളായ മഠത്തില്‍ വളപ്പില്‍ നസറുദ്ദീന്‍, കിഴക്കെപ്പാട്ട് തൊടി മുഹമ്മദ് ഷെഫീഖ്, അക്കരപറമ്പില്‍ അബ്ദുല്‍ ഖാദര്‍, വാഴക്കപറമ്പില്‍ മുഹമ്മദ് ഷെഫീഖ്, തൃത്താല സ്വദേശികളായ കാടാംകുളത്തില്‍ ഷെഫീഖ്, പാലക്കല്‍ അനൂപ്, പീച്ചി തിരുകുളം വീട്ടില്‍ സനോജ് എന്നിവരുടെ കാറുകളാണ് കണ്ടെടുത്തത്. ഓരോ വാഹനത്തിനും ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് അഷ്റഫ് നല്‍കിയിരുന്നതത്രേ. റെന്‍റ് എ കാര്‍ നടത്തിപ്പുകാര്‍ ആവശ്യമായ അനുമതികള്‍ കൂടാതെയാണ് കാര്‍ നല്‍കുന്നതെന്നതിനാല്‍ നഷ്ടപ്പെട്ടാലും കാര്യമായ അന്വേഷണം ഉണ്ടാകില്ളെന്നത് പ്രതികള്‍ക്ക് തട്ടിപ്പിന് സൗകര്യമൊരുക്കി. സംഘത്തിലെ സലീഷ്, ഷമീര്‍, സൈനുദ്ദീന്‍ എന്നിവരെകൂടി പിടികിട്ടാനുണ്ട്. എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള നിയോഗിച്ച അന്വേഷണ സംഘത്തില്‍ സി.ഐ എം.കൃഷ്ണന്‍, എസ്.ഐ എം.ആര്‍.സുരേഷ്, എസ്.ഐമാരായ എം.ആര്‍. സുരേഷ്, സീനിയര്‍ സി.പി.ഒ പി.എസ്.അനില്‍കുമാര്‍, അനിരുദ്ധന്‍, സി.പി.ഒമാരായ വിബീഷ്, ലിജോ, രഞ്ജിത്ത്, സുമോദ്, ദിബീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.