Latest News

മഴദൈവത്തെ പ്രിതിപ്പെടുത്താന്‍ കുട്ടിയെ നഗ്നനായി നടത്തിച്ചു


ചിത്രദുര്‍ഗ (കര്‍ണാടക): [www.malabarflash.com] വരള്‍ച്ചയില്‍ രക്ഷനേടാനായി കുട്ടിയെ നഗ്നനായി നടത്തിച്ചു. വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയതിനാല്‍ മഴ ലഭിക്കുന്നതിന് മഴദൈവത്തെ പ്രതീപ്പെടുത്തുന്നതിനായാണ് കുട്ടിയെ നഗ്നനായി നടത്തിയത്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ പത്താം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ തലവഴി വെള്ളമൊഴിച്ചതിനുശേഷം ദേവിയ്ക്കുമുന്നില്‍ പൂജ നടത്തി ദേവീവിഗ്രഹം കുട്ടിയുടെ തലയില്‍ വച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു.
കുട്ടിയെക്കൊണ്ട് മന്ത്രങ്ങള്‍ ഉരുവിടിപ്പിച്ച് മറ്റുള്ളവര്‍ ചെണ്ടയും വാദ്യങ്ങളുമായി കുട്ടിക്ക് പിന്നാലെ നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ആചാരമനുസരിച്ച് കുട്ടിക്ക് പുതുവസ്ത്രങ്ങള്‍ നല്കുകയും ചെയ്തു. മഴ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ഇത്തരത്തില്‍ പല വിചിത്രമായ ആചാരങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്



Summary: Chitradurga (Karnataka): In a bizarre ritual, a boy was paraded naked at a drought-hit village in Chitradurga district to please the rain god. The incident happened in Pandarahalli on June 10 with the video of the incident going viral.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.