Latest News

പലതരം കേസുകളില്‍ പ്രതികളായ ഒരു സംഘം അരൂരില്‍ പിടിയിലായി


ആലപ്പുഴ: [www.malabarflash.com] കവര്‍ച്ച, ലഹരിമരുന്നു വില്‍പന, പെണ്‍വാണിഭം തുടങ്ങി പലതരം കേസുകളില്‍ പ്രതികളായ ഒരു സംഘം ആലപ്പുഴ അരൂരില്‍ പിടിയിലായി. അരൂരില്‍ നിന്ന് മോഷണം പോയ ഒരു കാറിനെക്കുറിച്ചുള്ള അന്വേഷണമാണ് സംഘത്തിലെത്തിച്ചത്.
ആഡംബരക്കാറുകളില്‍ കറങ്ങി നടന്ന് ബൈക്കുകള്‍ മോഷ്ടിക്കും. പിന്നെ ഈ ബൈക്കുകളില്‍ കറങ്ങി മാലപൊട്ടിക്കും ഇതാണ് സംഘത്തിന്റെ രീതി. കാലങ്ങളായി ഈ പണി തുടങ്ങിയിട്ട്. കൊല്ലം സ്വദേശി ഷൈജു, അരുണ്‍, വിപിന്‍ എന്നിവരാണ് അറസ്റ്റിലായ ഗുണ്ടകള്‍. സ്വന്തം ഭാര്യമാരെ മുന്‍നിര്‍ത്തിയാണ് പെണ്‍വാണിഭം നടത്തുനന്നത്. മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ കേസിലും ഇവര്‍ പ്രതികളാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala, Crime, News, Arreste, Kerala news, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.