[www.malabarflash.com] ലോകത്തിലെ ആദ്യ വെബ്‌സൈറ്റ് ഇന്നും ലൈവിലുണ്ട്. ബ്രിട്ടീഷ് കംപ്യൂട്ടര്‍ വിദഗ്ധനായ ടിം ബെര്‍നേഴ്‌സ് ലീ 1990ലാണ് ആദ്യത്തെ വെബ്‌സൈറ്റ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. അന്ന് യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയാർ റിസേർച്ച് (CERN) ല്‍ ശാസ്ത്രജ്ഞനായി സേവനമനുഷ്ടിക്കവേയാണ് ലീ ഈ കണ്ടുപിടിത്തം നടത്തിയത്.
വിവരങ്ങള്‍ ഇന്റര്‍നെറ്റുമായി ലിങ്ക് ചെയ്യുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ പലതിനും പ്രാപ്തരാക്കുകയാണ്. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനും പുതിയ പുതിയ ആശയങ്ങള്‍ ഉരുത്തിരിയാനും വ്യാപാരം നടത്താനും എന്തിനേറെ, പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു യുഗമാണ് ഇനി വരാന്‍ പോകുന്നത് ' അന്ന് ബെര്‍നേഴ്‌സ് ലീ എഴുതി. ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തിൽ തന്നെ പിന്നീട് യാഥാര്‍ഥ്യമായിത്തീരുന്ന കാഴ്ചയാണ് ലോകം കണ്ടത്. ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച വമ്പന്‍ കണ്ടുപിടുത്തമായിരുന്നു അത്.
| ബെര്‍നേഴ്‌സ് ലീ ഇന്റര്‍നെറ്റ് തുടങ്ങിയപ്പോള്‍ വെറും സ്റ്റാറ്റിക് ഡോക്യുമെന്റ്‌സിന്റെ ഒരു കൂട്ടമായിരുന്നു അത്. പ്രതിരോധ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും സ്ഥാപനങ്ങളാണ് ഇത് കൂടുതല്‍ ഉപയോഗിച്ചിരുന്നത്. WWW (വേള്‍ഡ് വൈഡ് വെബ്) എന്ന ആശയത്തിന്റെ തുടക്കമിട്ട ലീ പിന്നീട് Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങള്‍ക്കും രൂപം നല്‍കി. വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്റെ (W3C), ഡയറക്റ്ററാണ് അറുപതുകാരനായ ലീ. എംഐടിയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറിയുടെ (സിഎസ്എഐഎല്‍) ഫൗണ്ടര്‍ ചെയര്‍ സ്ഥാനവും വെബ് സയന്‍സ് റിസേര്‍ച്ച് ഇനിഷിയേറ്റീവിന്റെ (ഡബ്ല്യൂഎസ്ആര്‍ഐ) ഡയറക്റ്റര്‍ സ്ഥാനവും വഹിക്കുന്നുണ്ട്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സെന്റര്‍ ഫോര്‍ കളക്റ്റീവ് ഇന്റലിജന്‍സിന്റെ ഉപദേശകസമിതിയിലും ഇദ്ദേഹം അംഗമാണ്. |


No comments:
Post a Comment