Latest News

കുഡ്‌ലു ബാങ്ക് കൊളള: പ്രതികള്‍ക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചു


കാസര്‍കോട്‌: [www.malabarflash.com]കൂഡ്‌ലു സര്‍വ്വീസ്‌ സഹകരണബാങ്ക്‌ പട്ടാപ്പകല്‍ കൊള്ളയടിച്ച കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോട്‌ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാണ്‌ കാസര്‍കോട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്‌.
കല്ലങ്കൈയിലെ മുഹമ്മദ്‌ ഷെരീഫ്‌, കരിം മയില്‍പ്പാറ, ചൗക്കി ആസാദ്‌ നഗറിലെ മുജീബ്‌ റഹ്മാന്‍, മജലിലെ ഷാനവാസ്‌, ചൗക്കിയിലെ ഹര്‍ഷാദ്‌, ബദര്‍നഗറിലെ മുഹമ്മദ്‌ സാബിര്‍, ഏറണാകുളം സ്വദേശി ഫെലിക്‌സ്‌ എന്ന നെറ്റോ , കമ്പാറിലെ അബ്‌ദുല്‍ മഷൂഖ്‌, തമിഴ്‌നാട്‌ സ്വദേശിനികളായ ദില്‍സത്ത്‌, സുമം എന്നിവര്‍ക്കെതിരെയാണ്‌ കുറ്റപത്രം നല്‍കിയത്‌. ഇവരില്‍ ദില്‍സത്തും സുമവും കൊള്ളമുതല്‍ പണയപ്പെടുത്തുന്നതിനും വില്‍പ്പന നടത്തുന്നതിനും സഹായിച്ചുവെന്നാണ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌.
2000 പേജുള്ളതാണ്‌ കുറ്റപത്രം. 200 സാക്ഷികളുള്ള കേസിന്റെ തെളിവായി 150 രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കി. 2015 സെപ്‌തംബര്‍ ഏഴിനു ഉച്ചയ്‌ക്കാണ്‌ ജില്ലയെ ഞെട്ടിച്ച സംഭവം ഉണ്ടായത്‌. ഇടപാടുകാരനെന്ന വ്യാജേന ഏരിയാല്‍ ദേശീയപാത കോരത്തു പ്രവര്‍ത്തിക്കുന്ന ബാങ്കിലെത്തിയ അക്രമികള്‍ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്‌ട്രോംഗ്‌ റൂമിനകത്തു കടന്ന്‌ 17 കിലോ സ്വര്‍ണ്ണവും ലക്ഷം രൂപയും കൊള്ളയടിച്ചുവെന്നാണ്‌ കേസ്‌. അന്നത്തെ ജില്ലാ പൊലീസ്‌ ചീഫ്‌ ഡോ.എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പത്തു പ്രതികളെ അറസ്റ്റു ചെയ്യുകയും 16 കിലോ സ്വര്‍ണ്ണം വീണ്ടെടുക്കുകയും ചെയ്‌തിരുന്നു.
ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്‌. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

Keywords: Kudlu Bank Robbery, Case, Accused, Police, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.