Latest News

സര്‍ക്കാര്‍ ചടങ്ങിലെ മതപരമായ പ്രാര്‍ത്ഥന: മന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരെ കുമ്മനവും ഉമ്മന്‍ചാണ്ടിയും ലീഗും


തിരുവനന്തപുരം: [www.malabarflash.com] സര്‍ക്കാരിന്റെ യോഗ പരിപാടിയില്‍ മതപരമായ പ്രാര്‍ത്ഥന ചൊല്ലിയതിനെ വിമര്‍ശിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും ബി.ജെ.പിയും ലീഗും രംഗത്ത്. ഷൈലജയുടെ നടപടി നിര്‍ഭാഗ്യകരമെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. പ്രാര്‍ഥനയോടെ ചടങ്ങുകള്‍ തുടങ്ങുക എന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഒരു മാസം മുമ്പായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കല്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹവും അസഹിഷ്ണുത നിറഞ്ഞതുമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് മനസിലാകുന്നില്ലെന്നും കുമ്മനം പറഞ്ഞു. യോഗയില്‍ കീര്‍ത്തനം ആലപിക്കുന്നത് തെറ്റല്ലെന്നാണ് മുസ്‌ലിം ലീഗ് പ്രതികരിച്ചത്. മന്ത്രിയുടെ നടപടിയിലൂടെ സി.പി.ഐ.എമ്മിന്റെ കഥയില്ലായ്മയും അസഹിഷ്ണുതയുമാണ് വ്യക്തമാകുന്നതെന്നും ലീഗ് ആരോപിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.