കോതമംഗലം: [www.malabarflash.com] കോതമംഗലത്ത് ആള്‍താമസം ഇല്ലാത്ത പൊലീസ് ക്വാര്‍ട്ടേഴ്സില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോതമംഗലം സ്വദേശി സാന്റോയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സാന്റോയെ കൊലപ്പെടുത്തിയതാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
കോതമംഗലം മണികഠ്്ന്‍ചാല്‍ വാലോത്ത് വീട്ടില്‍ സണ്ണി ഗ്രേസി ദമ്പതികളുടെ മകന്‍ സാന്റോയാണ് തൂങ്ങിമരിച്ചത്. കോതമംഗലം പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഉപയോഗ ശൂന്യമായ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് രണ്ട് ദിവസം പഴക്കംചെന്ന മൃതദേഹം കണ്ടെത്തിയത്. കോതമംഗലത്തെ ഒരു തുണിക്കടയിലെ ജോലിക്കാരനായിരുന്നു സാന്റോ. ക്വാര്‍ട്ടേഴ്സിന് സമീപം നിന്ന് ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹത്തില്‍ നിന്ന് ചോര വാര്‍ന്നൊലിക്കുന്നതാണ് മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ സംശയിക്കാന്‍ കാരണം.
Keywords: Kothamangalam, Police Quarters, Dead Body, Youth Found Dead, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment