Latest News

ഐ.എസ്‌ തലവൻ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്


റോം: [www.malabarflash.com] ഐ.എസിന്‍റെ മേധാവിയും സ്ഥാപകനുമായ അബുബക്കർ അൽ-ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയയിൽ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രണത്തിനിടെയാണ് ബഗ്ദാദി കൊല്ലപ്പെട്ടത് എന്നാണ് സൂചന. ഐ.എസിന്‍റെ ശക്തികേന്ദ്രമായ റക്കയിൽ വെച്ചുണ്ടായ വ്യോമാക്രമണത്തിൽ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് ഐ.എസുമായി ബന്ധമുള്ള അറബിക് ന്യൂസ് ഏജന്‍സിയായ അല്‍ അമാഖ് റിപ്പോര്‍ട്ട് ചെയ്തത്‌.
'റമദാന്‍ മാസത്തിലെ അഞ്ചാം ദിവസമായ ഞായറാഴ്ച റക്കയിലുണ്ടായ വ്യോമാക്രമണത്തില്‍ ഖലീഫ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അറബിക് വാര്‍ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു' എന്നാണ് അമാഖ് പുറത്തുവിട്ട വിവരം.
ഐ.എസ് നിയന്ത്രണത്തിലുളള മൊസൂളില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുണ്ടായ വ്യോമാക്രമണത്തില്‍ ബഗ്ദാദിക്ക് പരിക്കേറ്റിരുന്നുവെന്ന് ഇറാഖി ടെലിവിഷന്‍ ചാനലായ അൽ-സുമേറിയ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബഗ്ദാദിയുടെ തലക്ക് രണ്ടരക്കോടി ഡോളറാണ് അമേരിക്ക സമ്മാനം പ്രഖ്യാപിച്ചിരുന്നത്‌.


Keywords: News, Kerala Vartha, Malabarflash, Malabar news, Malayalam News

 SUMMARY: The ISIS's alleged leader Abu Bakr al-Baghdadi has been killed in an air raid in Syria by the US-led coalition, reports said on Monday.
Baghdadi died in an air strike on ISIS's stronghold of Raqqa in northern Syria, Iranian state media and pro-government Turkish daily Yenis Safak said, citing ISIS-affiliated Arabic news agency al-Amaq.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.