Latest News

മോശം കാലാവസ്ഥ: മൂന്ന് വിമാനങ്ങള്‍ ബെംഗളൂരിവിലേക്ക് തിരിച്ചു വിട്ടു

മംഗളൂരു:[www.malabarflash.com] മോശം കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവില്‍ ഇറക്കേണ്ട മൂന്ന് വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യയുടെ ദോഹ-മംഗളൂരു, ജെറ്റ് എയര്‍വേസിന്റെ മുംബൈ-മംഗളൂരു, ജെറ്റ് എയര്‍വേസിന്റെതന്നെ ബെംഗളൂരു-മംഗളൂരു സര്‍വീസുകളാണ് കഴിഞ്ഞദിവസം വഴിതിരിച്ച് വിട്ടത്.

ബെംഗളൂരുവില്‍നിന്ന് വൈകിട്ട് 3.27ന് പറന്നുയര്‍ന്ന വിമാനം മംഗളൂരുവില്‍ എത്തിയാണ് ഇറക്കാനാകാതെ ബെംഗളൂരുവിലേക്ക് മടങ്ങിയത്. കര്‍ണാടക ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി യു.ടി.കാദര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഏറെ വൈകി, കാലാവസ്ഥയില്‍ മാറ്റംവന്നശേഷം മൂന്ന് വിമാനങ്ങളും മംഗളൂരുവിലെത്തി.







Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.