Latest News

ബെംഗളൂരുവിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവര്‍ മരിച്ച നിലയില്‍

ബെംഗളൂരു:[www.malabarflash.com]  രണ്ടു വര്‍ഷം മുമ്പ് ബെംഗളൂരുവിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവറായി വാര്‍ത്തകളില്‍ നിറഞ്ഞ ഭാരതി വീരത്തിനെ (39)വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യൂബര്‍ ടാക്‌സി ഡ്രൈവറായിരുന്നു ഭാരതി.

വീട്ടില്‍ തനിച്ചു താമിസിച്ചു വരികയായിരുന്നു. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ മൃത ശരീരത്തിനടുത്തു നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഇവരുടെ ടാക്സി കാർ വീടിന് സമീപത്ത് നിർത്തിയിട്ടിട്ടുണ്ടായിരുന്നു. 

10 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആന്ധ്രയില്‍ നിന്ന് ഇവര്‍ ബെംഗളൂരുവിലേക്കെത്തുന്നത്. തുടര്‍ന്ന് തയ്യൽ ജോലി നോക്കുന്നതിനിടയില്‍ ഒരു എന്‍.ജി.‍ഒയുടെ സഹായത്തോടെ ഡ്രൈവിംഗ് പഠിച്ച് യൂബര്‍ ടാക്‌സി സര്‍വിസില്‍ ജോലിക്കു പ്രവേശിച്ചു. ഇതോടെ നഗരത്തിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവറായി ഭാരതി.

ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് മരണവിവരം പോലീസില്‍ അറിയിച്ചത്. താന്‍ അടുത്തു തന്നെ ആന്ധ്രയിലേക്ക് മടങ്ങുകയാണെന്ന് അവര്‍ പറഞ്ഞിരുന്നതായി ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.