ഹൈദരാബാദ്: [www.malabarflash.com] ബാബ ഖുറേഷി എന്ന 12കാരന് ഇത് പുനര്‍ജന്മമാണ്. തലനാരിഴയ്ക്കാണ് ഖുറേഷി രക്ഷപ്പെട്ടത്. ഇടത് കണ്ണിന് സമീപത്തായി ഒരു ഇരുമ്പ് ദണ്ഡ് തലയോട്ടിയിലേക്ക് ആഴ്ന്നിറങ്ങിയപ്പോള്‍ ആര്‍ക്കും പ്രതീക്ഷ ഉണ്ടായിരുന്നില്ല ഖുറേഷി ഇനി ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന്. എന്നാല്‍ ഹൈദരാബാദ് ഒസ്മാനിയ ജനറല്‍ ആശുപത്രിയിലെ ന്യബറോസര്‍ജന്മാര്‍ ചെറിയ പ്രതീക്ഷ വെച്ചു. ശസ്ത്രക്രിയ ചെയ്ത് ഇരുമ്പ് ദണ്ഡ് നീക്കം ചെയ്ത് അവര്‍ ഖുറേഷിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു.
ജൂണ്‍ 6നാണ് സംഭവം. ഇറച്ചിക്കടയില്‍ ഉപയോഗിക്കുന്ന ഇരുമ്പ് വടിയാണ് തലയില്‍ തുളഞ്ഞു കയറിയത്. അറ്റത്ത് കൊളുത്തുണ്ടായിരുന്നു. ഇടത് കണ്ണിന് സമീപത്തായാണ് ഇരുമ്പ് വടി കുത്തിക്കയറിയത്. ഉടന്‍ തന്നെ ഖുറേഷിയെ ആശുപത്രിയിലെത്തിച്ചു. ഒരു ലക്ഷം ചെലവു വേണ്ടി വരുന്ന ശസ്ത്രക്രിയ ആശുപത്രി അധികൃതര്‍ സൗജന്യമായി നടത്തി. മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ഇരുമ്പ് ദണ്ഡ് നീക്കം ചെയ്തു. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment