Latest News

ഒരു കുടുംബത്തിലെ 11 പേര്‍ വെടിയേറ്റു മരിച്ചു


മെക്‌സിക്കോ: [www.malabarflash.com] മെക്‌സിക്കോയില്‍ ഒരേ കുടുംബത്തിലെ 11 പേര്‍ വെടിയേറ്റു മരിച്ചു. മെക്‌സിക്കോയിലെ സെന്‍ട്രല്‍ പ്യൂബ്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇത്തരമൊരു കൊല നടത്തിയതിന്റെ പിന്നിലെ കാരണമെന്തെന്ന അന്വേഷണം നടക്കുകയാണ്. കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികളെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബവുമായുള്ള വൈരാഗ്യമാണ് കുട്ടക്കൊലയ്ക്കു പിന്നിലെ കാരണമെന്നാണ് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വിലയിരുത്തുന്നത്. മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. ഇതിനു കാരണക്കാരായവരാണ് കൂട്ടക്കുരുതിക്കു പിന്നിലെന്ന് കരുതുന്നു.

വെടിവെയ്പ്പിന് സാക്ഷികളായ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഒന്നിലധികം പേരടങ്ങുന്ന സംഘമാണ് വെടിവെയ്പ്പിലുണ്ടായിരുന്നതെന്നും വ്യക്തിപരമായ വൈരാഗ്യമാവാം ഇതിനു പിന്നിലെന്നും ഇവര്‍ പറഞ്ഞു. പ്രതികളെന്നു സംശയിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്തിട്ടില്ല. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.