ജോധ്പുർ വ്യോമസേനാ താവളത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് മുകളിലാണ് വിമാനം പതിച്ചത്. വിമാനം വീണതിന്‍റെ ആഘാതത്തിൽ രണ്ടു വീടുകൾ തകർന്നിട്ടുണ്ട്.
വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം തകർന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പൈലറ്റ് അധികൃതരെ അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment