Latest News

മേഘാലയിൽ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 30 പേർ മരിച്ചു.


ഷില്ലോങ്​: [www.malabarflash.com] മേഘാലയി​െല ഉൾഗ്രാമമായ സോനാപൂരിൽ ബസ്​ മറിഞ്ഞ്​ 30 പേർ മരിച്ചു.അഞ്ച്​ പേരെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ചൊവ്വാഴ്​ച്ച രാത്രി 9.45 നാണ്​ അപകടം ഉണ്ടായത്​. ഗുരുതര പരിക്ക്​ പറ്റിയ ആൾക്കാർ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന്​ പൊലീസ്​ പറഞ്ഞു. 35 പേരാണ്​ ബസിൽ ഉണ്ടായിരുന്നത്​. കനത്ത മഴ രക്ഷാപ്രവർത്തനത്തെ മോശമായി ബാധിച്ചു. സ്​ഥിരമായി മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാകുന്ന സ്​ ഥലമാണിത്​.
ടെലിഫോൺ നെറ്റ്​വർക്ക്​ കുറവായതിനാൽ വിവരങ്ങൾ ലഭിക്കാൻ ബുദ്ദിമുട്ടാണ്​. വലിയ കയർ കെട്ടി കൊക്കയിലേക്ക്​ ഇറങ്ങിയാണ്​ അപകടത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതെന്ന്​ ജില്ലാ പൊലീസ്​ സുപ്രണ്ട്​ അറിയിച്ചു. ഇൗ വർഷം ജനുവരിയിൽ കൊക്കയിലേക്ക്​ ബസ്​ മറിഞ്ഞ്​ 11 പേർ മരിച്ചിരുന്നു.ഇൗ സ്​ഥലത്തിനടുത്ത്​ തന്നെയാണ്​ വീണ്ടും അപകടം ഉണ്ടായത്​.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.