Latest News

മാതാപിതാക്കള്‍ ഉപേക്ഷിച്ചതിന്റെ പേരില്‍ വേര്‍പിരിയാന്‍ കഴിയാതെ സയാമിസ് ഇരട്ടകര്‍


തെലുങ്കാന: [www.malabarflash.com]തലകള്‍ ഓട്ടിച്ചേര്‍ന്ന് സ്വതന്ത്രമായി നടക്കാന്‍ കഴിയാത്ത രീതിയിലാണ് വീണയും വാണിയും. ജന്മന ലഭിച്ച വൈകല്യം മൂലം മാതാപിതാക്കള്‍ ഉപേക്ഷിച്ചു. വേണമെങ്കില്‍ കുട്ടികളെ ഏറ്റെടുക്കാമെന്ന് പിതാവ് പറഞ്ഞു. പക്ഷേ പകരം എയര്‍ കണ്ടീഷ്ണര്‍ മുറി, സര്‍ക്കാര്‍ ജോലി, 2 ഏക്കാര്‍ ഭൂമി എന്നിവയാണ് അയാള്‍ ആവശ്യപ്പെടുന്നത്.
കുട്ടിക്കാലം മുതല്‍ ഇവര്‍ കഴിഞ്ഞത് നിലൗഫര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു. എന്നാല്‍ മുതിര്‍ന്നപ്പോള്‍ ആശുപത്രി വിട്ടുപോരേണ്ടി വന്നു. ഇപ്പോള്‍ ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ് കുട്ടികള്‍. ഇവരെ സാധാരണ ജീവിതത്തിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സര്‍ജറി നടത്തിയാല്‍ ഇവര്‍ മരിച്ചു പോകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വാറങ്കല്‍ ജില്ലയിലെ ബീറുസെറ്റിഗുഡം എന്ന പ്രദേശത്താണ് മാതാപിതാക്കളായ മുരളിയും നാഗലക്ഷ്മിയും താമസിക്കുന്നത്. വല്ലപ്പോഴും ഇവര്‍ കുട്ടികളെക്കാണാന്‍ വന്നു പോകും. എന്നാല്‍ ദിവസവേതനക്കാരയ ഇവര്‍ കുട്ടികളെ ഏറ്റെടുക്കാന്‍ തയാറല്ല. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധ സംഘം കുട്ടികളെ പരിശോധിച്ചപ്പോള്‍ ഇവരെ വേര്‍പെടുത്തുക അതിവ അപകട കരമാണെന്ന് പറഞ്ഞു.
തലച്ചോറിലേയ്ക്കുള്ള രക്തപര്യയനവ്യൂഹം ഇരുവര്‍ക്കും സംയോജിതമായാണുള്ളത് ഇത് ശസ്ത്രക്രിയ കൂടുതല്‍ അപകടമാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രക്ഷിതാക്കള്‍ ശസ്ത്രക്രിത നടത്തുന്നത് വിസമ്മതിച്ചാല്‍ ഇത്തരം യോജിച്ച തലയുമായി ഇവര്‍ക്ക് ജീവിതം നയിക്കേണ്ടി വരും. എന്നാല്‍ പതിനെട്ട് വയസായാല്‍ ഇരുവര്‍ക്കും സ്വന്തമായി ശസ്ത്രക്രിയക്ക് സമ്മതം നല്‍കാനാകും.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.