പാവറട്ടി: [www.malabarflash.com]റംസാനിലെ വ്രതാനുഷ്ഠാനത്തിന് മതമില്ലെന്ന വിശ്വാസക്കാരിയാണ് 52 കാരിയായ കാര്‍ത്തു. കഴിഞ്ഞ 12 വര്‍ഷമായി റംസാന്‍ വ്രതം മുടങ്ങാതെ അനുഷ്ഠിക്കുന്ന കാര്‍ത്തുവിന് ഇക്കാലം രോഗശാന്തിയുടേതുമാണ്. ചാവക്കാട് തെക്കഞ്ചേരി സ്വദേശി കാര്‍ത്തുവിന് പതിവായുള്ള ആസ്തമ രോഗത്തിന് വ്രതാനുഷ്ഠാനകാലത്ത് ആശ്വാസം കിട്ടുമെന്നാണ് കാര്‍ത്തു പറയുന്നത്.
നിര്‍മാണജോലിയില്‍ സഹായിയായി സിമന്റ് ചാക്ക് തലയിലേറ്റിയിരുന്ന സമയത്താണ് കടുത്ത ശ്വാസംമുട്ട് വരുന്നത്. പിന്നെ അഞ്ചുവര്‍ഷം ജോലി ചെയ്യാനാവാതെ വിശ്രമിക്കേണ്ടിവന്നു. ഇക്കാലത്താണ് മുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പം റംസാന്‍ വ്രതം അനുഷ്ഠിക്കാന്‍ തുടങ്ങുന്നത്. ഇപ്പോള്‍ പാവറട്ടി കള്‍ച്ചറല്‍ സെന്ററിലെ ശുചീകരണ ജോലിക്കാരിയാണ് കാര്‍ത്തു.
റംസാന്‍ മാസത്തില്‍ ദിവസവും മൂന്നുമണിക്ക് എഴുന്നേല്‍ക്കും. അത്താഴമായി അവിലും കട്ടന്‍ചായയും. പിന്നീട് വീട്ടുജോലികള്‍ തീര്‍ത്ത് ജോലിക്ക് പോകും. വൈകീട്ട് പള്ളിയില്‍ ബാങ്ക് വിളിക്കുമ്പോള്‍ നാരങ്ങാവെള്ളവും കാരക്കയും കഴിച്ച് നോമ്പ് മുറിക്കും. നോമ്പിന് ശേഷം മണത്തല പള്ളിയില്‍ മുസ്ലിം സുഹൃത്തുക്കള്‍ വഴി യാസിന്‍ ഓതുന്ന വഴിപാട് നടത്തുന്നതിലും മുടക്ക് വരുത്താറില്ല.
ഭര്‍ത്താവ് കറപ്പുണ്ണി അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. മൂന്ന് മക്കളുണ്ടെങ്കിലും മൂന്നുസെന്റിലെ ചെറിയ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.

(കടപ്പാട്: മാതൃഭൂമി)
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment