കൊച്ചി: [www.malabarflash.com]മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.െഎക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ. സിംഗിൾ ബെഞ്ചിെൻറ ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്.സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ,ടിവി രാേജഷ് എം.എൽഎ എന്നിവർ നൽകിയ അപ്പീൽ ഹരജിയിലാണ് ഉത്തരവ് സ്റ്റേ ചെയ്തത്. അന്വേഷണ നടപടികൾ നിർത്തിവെക്കാനും കോടതി സി.ബി.െഎക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹരജിയിൽ വിശദമായ വാദം നാളെ കേൾക്കും.
2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്‍റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയത്.ഷുക്കൂറിെൻ കൂടെയുണ്ടായിരുന്ന സക്കരിയക്കും സംഭവത്തിൽ ഗുരുതരമായി വെേട്ടറ്റിരുന്നു.
Keywords: Shukur Murder Case, CBI, Case, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment