Latest News

വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ചോരുന്നു


[www.malabarflash.com] വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അത്ര സുരക്ഷിതമല്ലെന്ന് പരീക്ഷണം. സന്ദേശങ്ങള്‍ പൂര്‍ണമായി സുരക്ഷിതമെന്ന് അവകാശപ്പെട്ട് എന്‍ക്രിപ്റ്റ് ചെയ്ത് അയക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ കാര്യത്തിലും ഈ സുരക്ഷ പിഴവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാൽ ഇത് വാട്സാപ്പിന്റെ പ്രശ്നമായി മാത്രം കാണാനാകില്ലെന്നാണ് വിവരം. വാട്സാപ്പുകാർ ഉപയോഗിക്കുന്ന ടെലികോം സേവനദാതാക്കളുടെ സുരക്ഷാപിഴവാണ് ഇതിനുകാരണം.
വാട്സാപ്പ് സന്ദേശങ്ങൾ ഹാക്ക് ചെയ്യുന്നതെന്ന് വിശദീകരിച്ച് ചില ഹാക്കർമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തോമസ് ഫോക്സ് എന്നയാളാണ് ഇതു സംബന്ധിച്ച വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
1975ൽ നിർമ്മിച്ച ടെലിഫോണി സിംഗ്നലിംഗ് പ്രോട്ടോക്കോളാണ് എസ്എസ് 7. പരമ്പരാഗത രീതിയിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളിലും ഈ സിംഗ്നലാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ സിംഗ്നലിംഗ് സംവിധാനത്തിലെ സിസ്റ്റം 7 അഥവാ എസ്എസ് 7 ആണ് പ്രശ്നക്കാരൻ.
2008ൽ തന്നെ ഈ സംവിധാനം ദുരുപയോഗിച്ച് ട്രാക്കിംഗ് നടക്കുന്നുണ്ടെന്ന് വിവിധ രാജ്യങ്ങളിൽ ആരോപണം ഉയർന്നിരുന്നു. 2014ൽ ചില രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ തന്നെ ലോകത്തെവിടെ ഇരുന്നും ഉപയോക്താവിന്റെ നീക്കം അറിയാൻ കഴിയുന്ന ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.