Latest News

തയ്യല്‍ പഠിക്കാന്‍ പോയ രണ്ടു യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍:[www.malabarflash.com] തയ്യല്‍ പഠിക്കാന്‍ പോയ രണ്ടു യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. നെടുപുഴ കാഞ്ഞിരങ്ങാടി പുത്തന്‍വീട്ടില്‍ സുധീറിന്റെ ഭാര്യ റുബീന (35), കണിമംഗലം തയ്യില്‍ ശൈലേഷിന്റെ മകള്‍ മാളവിക (18) എന്നിവരാണു മരിച്ചത്.

നെടുപുഴ വടൂക്കര ഗേറ്റുകള്‍ക്കിടയിലെ പോക്കറ്റ് റോഡിലൂടെ ഒരു കുടക്കീഴില്‍ പാളം മുറിച്ചു കടക്കവെ പാലക്കാട്ടുനിന്ന് എറണാകുളത്തേക്കു പോയിരുന്ന മെമു ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശബ്ദം കുറവായതിനാല്‍ മെമു വരുന്നതറിയാതെ അപകടം സംഭവിച്ചതാകാം എന്നാണു റെയില്‍വേ അധികൃതരുടെ നിഗമനം.

വെളളിയാഴ്ച രാവിലെ 10.50നു നെടുപുഴ റെയില്‍വേ ഗേറ്റിനു സമീപമാണ് അപകടം. െ്രെഡവിങ് പഠനക്ലാസില്‍ പങ്കെടുത്തശേഷം തയ്യല്‍ ക്ലാസിനായി പോകുകയായിരുന്നു ഇരുവരും. പാളത്തിനിരുവശവും ചെങ്കുത്തായ മണ്‍തിട്ടയുള്ള ഭാഗമാണിത്. മെമുവിനു ശബ്ദം തീരെ കുറവായതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞിട്ടുണ്ടാകില്ലെന്നു പോലീസ് പറയുന്നു.

അപകടം നടന്നയുടന്‍ റുബീനയെ പരിസരവാസികള്‍ തിരിച്ചറിഞ്ഞെങ്കിലും തിരിച്ചറിയാനാകാത്തവിധം മാളവികയുടെ ശരീരം ഛിന്നഭിന്നമായിരുന്നു. പിന്നീടു ബന്ധുക്കള്‍ എത്തിയാണു മാളവികയാണെന്ന് ഉറപ്പാക്കിയത്. ഗുരുകുലം പബ്ലിക് സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിനു ചേരാനിരിക്കുകയായിരുന്നു മാളവിക.

ഇതേ സ്‌കൂളിലെ അധ്യാപികയാണ് മാളവികയുടെ അമ്മ സരള.
UPDATE






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.