Latest News

പാലക്കാട് ചെക്ക് ഡാമില്‍ മുങ്ങിമരണം: ആലപ്പുഴയില്‍ വള്ളം മുങ്ങി രണ്ടുപോരെ കാണാതായി


ആലപ്പുഴ: [www.malabarflash.com] വീണ്ടും മഴക്കാല മരണങ്ങള്‍. കണ്ണൂര്‍ പയ്യാവൂരിലെ ചമതച്ചാലില്‍ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ ദാരുണമായി മുങ്ങിമരിച്ചതിന് പിന്നാലെ പാലക്കാട്ടും സമാന സംഭവം. പാലക്കാട് ജില്ലയിലെ മൂലക്കത്തറ ചെക്ക് ഡാമിലാണ് കുളിക്കാനിറങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരണമടഞ്ഞത്. സേലം സ്വദേശി പ്രിയദര്‍ശന്‍(27) കൊയമ്പത്തൂര്‍ സ്വദേശി ഷിജി എന്നിവരാണ് മരിച്ചത്. സ്വകാര്യ ബാങ്കില്‍ ജീവനക്കാരാണിവര്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായത്. ചേര്‍ത്തല അരുക്കുറ്റിയില്‍ കൈതപ്പുഴ കായലില്‍ ഇവര്‍ യാത്ര ചെയ്ത വള്ളം മുങ്ങുകയായിരുന്നു. അരുക്കുറ്റി സ്വദേശി ശ്യാം ലാല്‍ ഇയാളുടെ ബന്ധു എന്നിവരെയാണ് കാണാതായത്.പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.