Latest News

'കാറ് വാങ്ങിയാല്‍ തോക്ക് ഫ്രീ'


[www.malabarflash.com] ഏതെങ്കിലും കടയില്‍ വമ്പിച്ച ഓഫര്‍ എന്ന് കേട്ടാല്‍ ഒന്ന് പോയി നോക്കാം എന്ന് വിചാരിക്കാത്തവര്‍ കുറവാണ്. എന്തെങ്കിലും ഫ്രീയായി കിട്ടുന്ന കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ന്യൂ ഹാംഷെയറില്‍ ഒരു കാര്‍ വ്യാപാരി നടത്തിയിരിക്കുന്ന വാഗ്ദാനം കേട്ടാല്‍ ആരും ഒന്നമ്പരക്കും.
റോഷസ്റ്ററിലെ ഹാഗന്‍സ് മോട്ടോര്‍ പൂള്‍ ഓട്ടോ റിപ്പയര്‍ ആന്‍ഡ് സെയില്‍സ് ഉടമ ഹാഗനാണ് വിചിത്രമായ ഒരു ഓഫര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. തന്റെ സ്ഥാപനത്തില്‍ നിന്നും കാര്‍ വാങ്ങുന്നവര്‍ക്ക് ഒരു എആര്‍ 15 റൈഫിളാണ് അദ്ദേഹം സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. റൈഫിള്‍ വേണ്ടാത്തവര്‍ക്ക് നാല് എആര്‍15, ഒരു ഒമ്പത് എംഎം കൈത്തോക്ക് എന്നിവയും അദ്ദേഹം ഓഫര്‍ ചെയ്യുന്നു. സമീപത്തെ ഒരു തോക്ക് ശാലയുമായി സഹകരിച്ചാണ് ഹാഗന്റെ ഈ വിചിത്ര വാഗ്ദാനം.
റോഷസ്റ്ററിലെ റിനൈസന്‍സ് ഫയര്‍ ആംസെുമായി ചേര്‍ന്നാണ് കാറിനൊപ്പം തോക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹാഗന്‍ പറഞ്ഞു. എല്ലാം നിയമവിധേയമായിത്തന്നെയാണ് നടക്കുന്നത്. ജനങ്ങള്‍ ഇതിനോട് വളരെ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അഫ്ഗാനിസ്ഥാനില്‍ യുദ്ധമുഖത്ത് സേവനമനുഷ്ഠിച്ചിട്ടുള്ള സൈനികനായിരുന്നു ഹാഗന്‍.
ഓര്‍ലാന്‍ഡോയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വെടിവെപ്പ് കേസിലെ പ്രതി ഉപയോഗിച്ചത് എആര്‍ 15 റൈഫിളായിരുന്നു. 49 പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. സാന്‍ ബെര്‍നാഡിനോ ഭീകരാക്രമണം, 2012ല്‍ അറോറയിലെ സിനിമാ തിയ്യേറ്ററിലുണ്ടായ ആക്രമണം, കണക്റ്റികട്ടിലെ എലമെന്ററി സ്‌കൂളിലുണ്ടായ ആക്രമണം എന്നിവയിലും പ്രതികള്‍ ഉപയോഗിച്ചത് ഇതേ വിഭാഗത്തില്‍പ്പെട്ട ആയുധമായിരുന്നു.
തീവ്രവാദികള്‍ക്കും കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ക്കും പറ്റിയ ആയുധമാണ് എആര്‍ 15 റൈഫിളുകളെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.



Summary: A used car dealership is currently offering an AR-15 assault rifle for free with every car that is purchased there. The dealership, located in New Hampshire, is unfazed by the controversy surrounding the lethal firearm that has been part of numerous mass murders in the United States. Read more at http://www.inquisitr.com/3218530/ar-15-assault-rifle-free-buy-a-car-get-an-ar-offer-used-car-dealership-lethal-firearms-incentive/#dkks3LdU7ykwYCqQ.99 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.