Latest News

ദളിത് സ്ത്രീകളുടെ അറസ്റ്റ്: ജാമ്യം ലഭിച്ച യുവതി അമിതമായി മരുന്ന് കഴിച്ച നിലയില്‍ ആസ്പത്രിയില്‍


തലശ്ശേരി: [www.malabarflash.com] അക്രമക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ദളിത് യുവതിയെ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ശേഷം ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് എന്‍ രാജന്റെ മകള്‍ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു യുവതി. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കുട്ടിമാക്കൂലിലെ സി.പി.എം. ഓഫീസില്‍ കയറി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദിച്ചെന്ന കേസില്‍ റിമാന്‍ഡിലായിരുന്നു അഞ്ജനയും സഹോദരി അഖിലയും. ശനിയാഴ്ച ജാമ്യം ലഭിച്ച ഇവര്‍ രാത്രിയിലാണ് വീട്ടിലെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കുടുംബത്തിന് നേരെയുണ്ടായ മോശമായ പ്രചാരണത്തില്‍ അഞ്ജനയ്ക്ക് മനോവിഷമമുണ്ടായിരുന്നുവെന്ന് സഹോദരി അഖില പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.