സേലം[www.malabarflash.com]: ഫെയ്‌സ് ബുക്കിലെ ഫോട്ടോ മോര്‍ഫ് ചെയ്‌തെടുത്തു പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നു കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സേലത്തിനടുത്ത് ഇളംപിള്ള സ്വദേശി അണ്ണാദുരൈയുടെ മകളും തിരുച്ചംകോട്ടു സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയുമായ വിഷ്ണുപ്രിയ (21) ആണു മരിച്ചത്.
മൂന്നു ദിവസം മുന്‍പു വിഷ്ണുപ്രിയയുടെ ഫെയ്‌സ് ബുക്കിലെ തലപ്പടമെടുത്തു ചിലര്‍ നീലചിത്രത്തോടൊപ്പം ചേര്‍ത്തുവച്ചു പ്രചരിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവമറിഞ്ഞു വിഷ്ണുപ്രിയയും രക്ഷിതാക്കളും ശങ്കഗിരി ഡിവൈഎസ്പി ഓഫിസില്‍ പരാതി നല്‍കി. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ഇന്റര്‍നെറ്റില്‍ പടം പ്രചരിപ്പിക്കുന്നതു തടയാനോ പ്രതികളെ പിടികൂടാനോ പോലീസിനായില്ല.
തുടര്‍ന്നാണു വിഷ്ണുപ്രിയ ജീവനൊടുക്കിയതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.

സംഭവത്തില്‍ പ്രതിഷേധിച്ചു ശങ്കഗിരിയിലും സേലത്തും നാട്ടുകാര്‍ പ്രകടനം നടത്തി. സമുദായ സംഘടനകളും വിഷയത്തില്‍ ഇടപ്പെട്ടു. നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്തി. വൈകിട്ടു സേലത്ത് റോഡ് ഉപരോധിക്കാനൊരുങ്ങി പ്രതിഷേധക്കാര്‍ സംഘടിച്ചെങ്കിലും ജില്ലാ പോലീസ് മേധാവി അമിത്കുമാര്‍ സിങ് ഇടപ്പെട്ടു സമരക്കാരെ പിന്തിരിപ്പിച്ചു. പിന്നീട് ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment