Latest News

ഉപ്പും ബിസ്‌കറ്റുമായി യുവാവ് ബ്രസ്സല്‍സിനെ നടുക്കി


ബ്രസ്സൽസ്: [www.malabarflash.com]ബ്രസ്സൽസിൽ ഷോപ്പിങ്മാളിൽ വ്യാജ ബെൽറ്റ് ബോംബുമായി എത്തിയ യുവാവ് പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വട്ടംകറക്കി. നഗരത്തിൽ തീവ്രവാദ ആക്രമണഭീഷണി നിലനില്ക്കുന്നതിനിടെയാണ് യുവാവ് സിറിയയിൽനിന്നുള്ള ഐ.എസ്സുകാരനാണെന്ന് ഭീഷണിപ്പെടുത്തി ഉപ്പും ബിസ്കറ്റും നിറച്ച വ്യാജ ബെൽറ്റ് ബോംബുമായി ഷോപ്പിങ് മാളിലെത്തിയത്. ഭീഷണിയെത്തുടർന്ന് പോലീസ് നഗരത്തിലും മെട്രോസ്റ്റേഷനുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഷോപ്പിങ്മാൾ വളഞ്ഞു. പ്രധാനമന്ത്രി ചാൾസ് മൈക്കലിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. മണിക്കൂറുകൾക്കുശേഷം യുവാവിനെ പിടികൂടിയപ്പോഴാണ് അരയിലുള്ളത് വ്യാജ ബെൽറ്റ്ബോംബാണെന്ന് വ്യക്തമായത്. ജെ.ബി (26) എന്നയാളാണ് പിടിയിലായത്. ഇയാൾ മാനസികാസ്വസ്ഥതയ്‍ക്ക് മരുന്നുകഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾക്ക് ഐ.എസ്സുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. മോഷ്ടിച്ച കാറുമായാണ് ഇയാൾ ഷോപ്പിങ് മാളിലെത്തിയത്. കാറിന്റെ ഉടമസ്ഥനെ കണ്ടെത്തി പോലീസ് ചേദ്യംചെയ്‌യുകയാണ്. ഈ ഷോപ്പിങ്മാളിനുനേരെ കഴിഞ്ഞയാഴ്ച തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. മാർച്ചിൽ നഗരത്തിലെ മെട്രോസ്റ്റേഷനിലും വിമാനത്താവളത്തിലുമുണ്ടായ ഐ.എസ്. ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടിരുന്നു. നഗരത്തിൽ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്ത സംഘത്തെ ശനിയാഴ്ച പോലീസ് പിടികൂടുകയുമുണ്ടായി. ‌


Summary: A shopping centre in central Brussels has been evacuated following a security alert over a man feared to be wearing a suicide vest.
Bomb disposal units and the emergency services shut down the City2 complex in the Belgian capital this morning after the alarm was raised.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.