Latest News

സോഫ്റ്റ്ബാങ്ക് സി.ഇ.ഓ ആക്കിയില്ല; നികേഷ് അറോറ 500 കോടിയുടെ ജോലി വിട്ടു


[www.malabarflash.com] മേധാവി ആക്കാത്തതിന്റെ പേരിൽ ബഹുരാഷ്ട്ര ടെലികോം കമ്പനിയായ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നികേഷ് അറോറ രാജിവെച്ചു. 500 കോടി വാർഷിക പ്രതിഫലമുള്ള ജോലിയാണ് സി.ഇ.ഓ സ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ അറോറ രാജിവെച്ചത്. 2015 മേയിലാണ് അറോറ സോഫ്റ്റ്ബാങ്കിന്റെ പ്രസിഡന്റ്, ചീഫ് ഓപറേറ്റിങ് ഓഫീസർ ചുമതല ഏറ്റെടുക്കുന്നത്. നിലവിലെ സി.ഇ.ഓ മസായോഷി സണിന്റെ പിൻഗാമിയായി കരുതിയിരുന്നതും ഇദ്ദേഹത്തെയാണ്. എന്നാൽ പദവി കൈമാറുന്ന കാര്യത്തിൽ ഇരുവരും തമ്മിലുണ്ടായ വിയോജിപ്പാണ് അറോറയുടെ രാജിയിൽ അവസാനിച്ചത്. സോഫ്റ്റ് ബാങ്കിന്റെ നേതൃ പദവയിൽ കുറച്ച് നാളത്തേക്ക് കൂടി തുടരാനായിരുന്നു മസായോഷി സണിന്റെ ആഗ്രഹം. എന്നാൽ പെട്ടന്ന് തന്നെ തന്നെ നേതൃമാറ്റം ഉണ്ടാവണമെന്നാണ് അറോറയുടെ നിലപാട്. ഏറ്റവും കൂടുതൽ വരുമാനം കൈപ്പറ്റുന്ന ഇന്ത്യൻ വംശജനാണ് അറോറ. മൈക്രോ സോഫ്റ്റ് തലവൻ സത്യ നദല്ലയേക്കാളും പെപ്സികോ മേധാവി ഇന്ദ്ര നൂയിയേക്കാളും കൂടുതൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 500 കോടിരൂപയാണ് അറോറ പ്രതിഫലമായി കൈപ്പറ്റിയിരുന്നത്. ഇതിന് മുമ്പുള്ള സാമ്പത്തിക വർഷത്തിൽ ബോണസ് അടക്കം 850കോടിയാണ് അറോറ പ്രതിഫലം കൈപ്പറ്റിയത്. ‌

Summary: Nikesh Arora, the 48-year-old president and chief operating officer of Japan's SoftBank, will step down from the telecom giant effective June 22, the company said Tuesday.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.