ചെങ്ങന്നൂര്‍:[www.malabarflash.com] ബി.എസ്സി ബോട്ടണി രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി കൈത്തണ്ട മുറിച്ചശേഷം കോളജിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി. വെണ്‍മണി യു.കെ സദനത്തില്‍ വിമുക്തഭടന്‍ ഉണ്ണികൃഷ്ണപിള്ളയുടെ മകള്‍ ആതിര യു. കൃഷ്ണനാണ് (19) മരിച്ചത്. ബുധനാഴ്ച രാവിലെ 11.40നാണ് സംഭവം. ക്രിസ്ത്യന്‍ കോളജില്‍ ഇന്‍േറണല്‍ പരീക്ഷ നടക്കുന്നതിനിടെ ആദ്യ പരീക്ഷ കഴിഞ്ഞുള്ള ഇടവേളയിലാണ് ആതിര ചാടിയത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോളജിന്റെ ടെറസില്‍ മേല്‍ക്കൂരയിട്ട് നിര്‍മിച്ച വിശാലമായ ഹാളിലായിരുന്നു പരീക്ഷ നടത്തിയത്. എന്നാല്‍, ഈ ഹാളിലും ഇവിടേക്ക് കയറാനുള്ള പടിക്കെട്ടുകളുടെ ഒരു ഭാഗവും ഗ്രില്ലുപയോഗിച്ച് അടച്ചുകെട്ടിയിരുന്നില്ല. വീഴ്ചയില്‍ വലതുകൈക്കും ഒരുകാലിനും ഒടിവ് സംഭവിച്ചു. കഴുത്തിനും ക്ഷതമേറ്റു. നോട്ട് ബുക്കിലും പരീക്ഷ പേപ്പറിലുമായി ഇംഗ്‌ളീഷില്‍ നീണ്ട ആത്മഹത്യാക്കുറിപ്പും ആതിര എഴുതിവെച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

ഇതില്‍ ഇന്ന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ദിവസങ്ങളായി ആത്മഹത്യ ചെയ്യാന്‍ തയാറെടുപ്പ് നടത്തിയിരുന്നതായും കുറിപ്പിലുണ്ട്. പ്രേമനൈരാശ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും കാരണം വ്യക്തമായി സൂചിപ്പിച്ചിട്ടില്ല.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ നേതൃത്വത്തിലെ പോലീസ് സംഘം സ്ഥലത്തത്തെി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ ആര്‍. സദാശിവന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പഠനത്തില്‍ മികവുപുലര്‍ത്തിയിരുന്ന ആതിര കഴിഞ്ഞ യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ രണ്ട് വിഷയങ്ങളില്‍ വിജയിച്ചിരുന്നില്ല. മാതാവ്: ഗീതാകുമാരി. സഹോദരങ്ങള്‍: അഞ്ജലി, അര്‍ച്ചന.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment