ലാഹോര്‍:[www.malabarflash.com] പ്രണയിച്ച് വിവാഹം കഴിച്ചതിന് പാകിസ്താനി പെണ്‍കുട്ടിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ ചുട്ടുകൊന്നു. ലാഹോറിലെ 18 വയസുകാരിയായ സീനത്തിനാണ് പ്രണയവിവാഹത്തെ തുടര്‍ന്ന് ഈ ദുരനുഭവമുണ്ടായത്. സംഭവത്തില്‍ അമ്മ പര്‍വീണിനെ ലാഹോര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരന്‍ ഒളിവിലാണ്.
മരിച്ച സീനത്ത് കുറച്ചുകാലമായി അയല്‍വാസിയായ ഹസന്‍ഖാനുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും രക്ഷിതാക്കള്‍ ഇവരെ വിവാഹം കഴിക്കാന്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ കോടതിയുടെ അനുമതിയോടെ വിവാഹം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇതേത്തുടര്‍ന്ന് അമ്മ പര്‍വീണ്‍ കുറച്ച ദിവസം മുമ്പ് സീനത്തിനെ ഫോണ്‍ വിളിച്ച് തങ്ങള്‍ ഈ വിവാഹം അംഗീകരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ബുധനാഴ്ച സ്വന്തം വീട്ടിലെത്തിയ സീനത്തിനെ അമ്മയും സഹോദരനും ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കുകയും ചെയ്തു. സീനത്ത് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാബ് ഷരീഫ് ലാഹോര്‍ പോലീസിനോട് ആവശ്യപ്പെട്ടു. കൊലനടത്തിയത് താന്‍ തന്നെയാണെന്ന് പര്‍വീണ്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 800 സത്രീകളാണ് ദുരഭിമാനത്തിന്റെ പേരില്‍ പഞ്ചാബില്‍ കൊല്ലപ്പെട്ടത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment