Latest News

ഭഗവാന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു

അഹമ്മദാബാദ്:[www.malabarflash.com] ഗുജറാത്തില്‍ ഭഗവാന്‍ സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു. ആര്‍.എസ്.എസ്. യൂണിഫോമായ കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും, ഷൂവും അണിയിച്ചിരിക്കുന്ന ഭഗവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്.

സൂറത്ത് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത്. വിഗ്രഹത്തിന്റെ കൈയ്യില്‍ ദേശീയ പതാകയും പിടിപ്പിച്ചിട്ടുണ്ട്. ഒരു വിശ്വാസിയാണ് ഭഗവകന് ഈ വേഷം സമര്‍പ്പിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

സ്വാമി നരായണിന്റെ വിഗ്രഹത്തില്‍ പലതരത്തിലുള്ള വസ്ത്രങ്ങള്‍ അണിയിക്കാറുണ്ട്. ആര്‍.എസ്.എസ്. യൂണിഫോം ഒരു വിശ്വാസി സമര്‍പ്പിച്ചതാണ് പ്രത്യേക അജണ്ടകളോന്നും ഇല്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. സംഭവം ഇത്രമേല്‍ വിവാദമാകുമെന്ന് കരുതിയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശങ്കര്‍ സിംഗ് വഗേല പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്ഷേത്ര സമിതി അകലം പാലിക്കണം. ഭഗവാനെ ഇത്തരം വേഷം ധരിപ്പിച്ചവര്‍ നാളെ ബി.ജെ.പി. വേഷം ധരിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ ബി.ജെ.പി.യും അപലപിച്ചു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.