കാസര്‍കോട്:[www.malabarflash.com] ആരാധനാലയങ്ങളിലെ അനാവശ്യ ഉച്ഛഭാഷിണി ഉപയോഗം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ബാങ്കും അത്യാവശ്യ സന്ദര്‍ഭങ്ങളിലുള്ള അറിയിപ്പോമല്ലാത്തവ പള്ളിക്കകത്ത് ഒതുങ്ങുന്ന തരത്തില്‍ ശബ്ദ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശം മാനിച്ച് പല സ്ഥലങ്ങളിലും ഇത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ വീണ്ടും മത ചടങ്ങുകള്‍ക്ക് ഉച്ഛഭാഷിണി ദുരുപയോഗം ചെയ്യുന്നതായി കാണുന്നു. ഈ പ്രവണത ശരിയല്ല.
പ്രാര്‍ത്ഥകള്‍ക്കും ഖുര്‍ ആന്‍ പാരായണത്തിനും ശബ്ദം എങ്ങിനെ ഉപയോഗിക്കാമെന്നതിന് കര്‍മ്മ ശാസ്ത്ര വിധികള്‍ യഥാവിധി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇത് പാലിക്കാന്‍ മത വിശാസികള്‍ ബാധ്യസ്ഥരാണെന്ന് ചെര്‍ക്കളം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment