കുന്താപുരം:[www.malabarflash.com] പറമ്പില്‍ കയറിയ അയല്‍ക്കാരന്റെ കറവപ്പശുവിനെ പറമ്പുടമ ജീവനോടെ കുഴിച്ചുമൂടി. സംഭവത്തില്‍ ബാഗല്‍കോട്ടെയിലെ ഗംഗപ്പയെ(39) കുന്താപുരം ഗംഗോലി പോലീസ് അറസ്റ്റ് ചെയ്തു. കുന്താപുരം ഹക്‌ലാടി പഞ്ചായത്തിലെ കുന്തബറന്താടിയില്‍ പരമേശ്വര ഗണികയുടെ പറമ്പിലാണു സംഭവം.
കൊലൂരു നെച്ചാറുവിലെ കരിയമ്മ പൂജാത്രിയുടെ പശുവിനെയാണു കൊന്നത്.
ചൊവ്വാഴ്ച പതിവുപോലെ മേയാന്‍ വിട്ട പശുവിനെ കാണാതാവുകയായിരുന്നു. തിരച്ചില്‍ നടത്തവേ പരമേശ്വര ഗണികയുടെ പറമ്പില്‍ പുതുതായി കുഴിയെടുത്ത ശേഷം മണ്ണിട്ടുമൂടിയതായി കണ്ടു. കൈ കൊണ്ടു മണ്ണു നീക്കിയപ്പോള്‍ പശുവിന്റെ മുഖം പുറത്തു കാണുകയും കരിയമ്മ അലറിവിളിക്കുകയും ചെയ്തു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ മണ്ണു നീക്കി പശുവിനെ പുറത്തെടുക്കുകയായിരുന്നു.
പുറത്തെടുക്കുമ്പോള്‍ പശുവിനു ജീവന്‍ ഉണ്ടായിരുന്നെങ്കിലും ഏറെ കഴിയും മുന്‍പേ ചാവുകയായിരുന്നു. കരിയമ്മയുടെ പരാതിയെ തുടര്‍ന്നു കേസെടുത്ത ഗംഗോലി പോലീസ്, പറമ്പു നോക്കിനടത്തിയിരുന്ന ഗംഗപ്പയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, പശുവിന്റെ കാലുകെട്ടി ജീവനോടെ കുഴിച്ചിടുകയായിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കി.
Keywords: Karnaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment