ദുബൈ:[www.malabarflash.com] പാചക വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് കരാമയിലെ മലയാളിയുടെ ഹോട്ടല്‍ കത്തിനശിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. കോഴിക്കോട് സ്വദേശി മുഹമ്മദ് ബിഷിന്റെ ഉടമസ്ഥതയിലുള്ള ഉസ്താദ് ഹോട്ടലാണ് പൂര്‍ണമായും നശിച്ചത്. തൊട്ടടുത്തെ ചില വ്യാപാര സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ കെട്ടിട പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ വീണ് കേടുപാടുകള്‍ സംഭവിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. റസ്റ്ററന്റിന്റെ രണ്ട് നിലകളും പൂര്‍ണമായും നശിച്ചു. ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം തൊട്ടടുത്ത കെട്ടിടങ്ങളിലുള്ളവരെ വിറപ്പിച്ചു. പലരും ഭൂമികുലുക്കമാണെന്ന് കരുതി ഭയന്ന് കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയോടിയതായി താമസക്കാര്‍ പറഞ്ഞു.

തൊട്ടടുത്തെ പെട്രോള്‍ സ്‌റ്റേഷന്‍, മറ്റൊരു റസ്റ്ററന്റ്, മറ്റു ചില കെട്ടിടങ്ങള്‍ എന്നിവയുടെ കണ്ണാടിച്ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉടന്‍ സ്ഥലത്തെത്തിയ പോലീസും സിവില്‍ഡിഫന്‍സും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. തൊട്ടടുത്തെ കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും ഈ ഭാഗത്തേയ്ക്കുള്ള ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment