Latest News

അന്താരാഷ്ട്ര യോഗാദിനാചരണം; ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വിപുലമായ തുടക്കം

ഉദുമ[www.malabarflash.com]: രണ്ടാമത് അന്താരാഷ്ട്ര യോഗാദിനാചരണം പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു. താജ് വിവന്റാ ബേക്കലും ഗ്രീന്‍വുഡ്‌സ് സ്‌കൂളും സംയുക്തമായാണ് ദിനാചരണം സംഘടിച്ചത്.

പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍, സ്പാ മാനേജര്‍ ഡോ. ആല്‍വിന്‍ ജംയിസ് തുടങ്ങിയവര്‍ യോഗയുടെ മഹത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ആധുനിക സമൂഹം നേരിടുന്ന പല വെല്ലുവിളികള്‍ക്കും അടിസ്ഥാന പരിഹാരം യോഗയിലൂടെ നേടുവാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പാള്‍ ഓര്‍മ്മപ്പെടുത്തി.

യോഗാട്രെയിനര്‍ സുദീപ് ബാസു കുട്ടികള്‍ക്കുള്ള യോഗാ ക്ലാസ്സിന് നേതൃത്വം നല്‍കി. തുടര്‍ന്ന് യോഗയുടെ പ്രാധാന്യം കുട്ടികളെയും അധ്യാപകരെയും ബോധ്യപ്പെടുത്തുന്നതിനായി സെമിനാറുകളും പവര്‍പോയിന്റ് പ്രസെന്റേഷനും നടത്തുകയുണ്ടായി.

വിവന്റാ താജിന്റെ പ്രതിനിധികളായ ശ്രീ ബാലാജി പി (ഹ്യുമന്‍ റിസോഴ്‌സ് മാനേജര്‍) ജീനാ ടി.ജീ (ഹ്യൂമന്‍ റിസോഴ്‌സ് എക്‌സിക്യൂട്ടീവ്) അര്‍ച്ചനാ അജിത്ത് തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.