Latest News

മുട്ടത്തൊടി ബാങ്ക്: അക്കൗണ്ട് ഉടമ അറിയാതെ ഒമ്പത് ലക്ഷം പിന്‍വലിച്ചു; 12 പേര്‍ പണയപ്പെടുത്തിയ സ്വര്‍ണവും കാണാനില്ല


കാസര്‍കോട്: [www.malabarflash.com] മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ സായാഹ്ന ശാഖയില്‍ ബാങ്ക് മാനേജറുടേയും അപ്രൈസറുടേയും ആസൂത്രണത്തില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായി തെളിയുന്നു. ഉടമ അറിയാതെ അക്കൗണ്ടില്‍ നിന്നും ഒമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനും 12 പേര്‍ പണയംവെച്ച സ്വര്‍ണ്ണം കവര്‍ന്നതിനും ബാങ്ക് മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ ടി.ആര്‍ സന്തോഷ് കുമാറി (44) നെതിരേയും അപ്രൈസര്‍ നീലേശ്വരം പള്ളിക്കരയിലെ ടി.വി സതീഷ (40) നെതിരേയും വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ബാങ്ക് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. നീലേശ്വരം സ്വദേശിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്ന് 8,90,000 രൂപയും 12 പേര്‍ പണയംവെച്ച 9,81,450 രൂപ വിലവരുന്ന 407.40 ഗ്രാം സ്വര്‍ണവും കാണാതായെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ബാങ്കിന്റെ രണ്ട് ശാഖകളിലായി മുക്കുപണ്ടം പണയംവെച്ച് നാല് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ ഇരുവരും റിമാണ്ടില്‍ കഴിയുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ആവശ്യപ്പെടും. അതേസമയം മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇടപാടുകാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടന്നുവരികയാണ്. അറിഞ്ഞുകൊണ്ട് തന്നെ തട്ടിപ്പില്‍ പങ്കാളികളായവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും.

Keywords: Gold Loan, Cheatting, Fake Gold, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.