Latest News

പാല്‍ കുടിക്കുന്നത് നിര്‍ത്തിയാല്‍ ശരീരത്തിന് എന്താണ് സംഭവിക്കുക?


[www.malabarflash.com] കുഞ്ഞുനാളില്‍ തുടങ്ങുന്ന ബന്ധമാണ് പാലുമായി നമുക്കെല്ലാം. എല്ലാം ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിപ്പിച്ചിട്ട് മാത്രമാണ് കുട്ടികളെ ഉറക്കുക പതിവ്. ഈ ശീലം മുതിര്‍ന്നു കഴിഞ്ഞാലും തുടരുന്നവരുണ്ട്. എന്നാല്‍ ഇത് ഗുണകരമാണോ?. ചിലയാളുകളുടെ ആരോഗ്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ശീലത്തിന് കഴിയും. എന്നാല്‍ എല്ലാവരുടേയും കാര്യത്തില്‍ അങ്ങനെയല്ല.

പുതിയ ഗവേഷണം തെളിയിക്കുന്നത് പാല്‍ കുടിക്കാതിരിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കുമെന്നാണ്. പാല്‍ ഉപേക്ഷിച്ചാല്‍ ശരീരത്തിന് സംഭവിക്കുക ഇവയാണ്.

1.ഭാരം കുറയാന്‍ സഹായിക്കും

എല്ലാ പാല്‍ ഉത്പന്നങ്ങളിലും ലാക്‌റ്റോസ് അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാര-ഷുഗറിന്റെ മറ്റൊരു രൂപമാണ്. ഇന്‍സുലിന്‍ നിരക്കിനെ മാറ്റിമറിക്കാന്‍ ഇത് വളരെ കുറച്ച് മാത്രം മതി. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്‍സുലിന്‍ നിരക്ക് മാറ്റമില്ലാതെ നിര്‍ത്തേണ്ടത് അത്യാവശമാണ്.

2.ദഹന വ്യവസ്ഥ മികച്ചതാകും

എല്ലാവരിലും ലാക്‌റ്റോസ് പെട്ടെന്ന് ദഹിക്കില്ല. ലാക്‌റ്റോസിനെ ശരീരത്തിന് സ്വീകരിക്കാനായില്ലെങ്കില്‍ ഇത് വയറിളക്കം അടക്കം കാര്യങ്ങളിലേക്ക് നയിക്കും.ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. എന്നാല്‍ തൈരില്‍ ലാക്‌റ്റോസ് ഇല്ലാത്തതിനാല്‍ അത് കഴിക്കാം

3.എല്ലുകള്‍ക്ക് ബലമുണ്ടാകും

എല്ലുകള്‍ക്ക് ബലം വരാനും പാല്‍ കുടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് 2014ലെ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പഠനമാണ് പറയുന്നത്. പാല്‍ കുടിക്കുന്നവരിലാണ് എല്ലുകള്‍ പൊട്ടുന്നത് അധികമത്രേ.

4.ക്യാന്‍സര്‍ സാധ്യതകള്‍ കുറയും

സ്വീഡിഷ് ഗവേഷകര്‍ പറയുന്നത് ‘ഡയറി’ ഹോര്‍മോണുകളാണ് രക്തത്തിലെ ഇന്‍സിലുന്‍ പോലെയുള്ള വയുണ്ട് അളവുകളില്‍ വ്യതിയാനമുണ്ടാക്കുന്നതെന്നും ക്യാന്‍സര്‍ കോശവളര്‍ച്ചയെ സഹായിക്കുന്നതെന്നുമാണ്.

5.വയര്‍ സ്തംഭനവും വീര്‍ക്കലും കുറയും

75% ആളുകള്‍ക്കും ലാക്‌റ്റോസിനെ ദഹിപ്പിക്കാന്‍ കഴിയാറില്ല. പാലിലെ ഷുഗര്‍ കണ്ടെന്റായ് ലാക്‌റ്റോസിനെ വിഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയെ ലാക്‌റ്റോസ് ഇന്‍ടോളറന്‍സ് എന്നാണ് പറയുന്നത്. ഇത് വയറ് വീര്‍ത്തിരിക്കുന്നത് പോലെ തോന്നാനും സ്തംഭനാവസ്ഥയ്ക്കും ഇടയാക്കും.

പാലും പാലുല്‍പന്നങ്ങളും ഒഴിവാക്കിയാല്‍ ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഇതാണെന്നാണ് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.

കടപ്പാട്: SouthLive

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.