Latest News

നടപടി നേരിട്ട പ്രസിഡന്റിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല; കാഞ്ഞങ്ങാട് ലീഗില്‍ പുതിയ വിവാദം

കാഞ്ഞങ്ങാട്:[www.malabarflash.com] കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രയ്ക്ക് കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ ആക്ഷേപിച്ചെന്ന പരാതിയില്‍ നടപടി നേരിട്ട ജനറല്‍ സെക്രട്ടറി എം പി ജാഫറിന്റെ സ്ഥാനം അതെ വിഷയത്തില്‍ നടപടി നേരിട്ട പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന് നല്‍കിയ തീരുമാനം കാഞ്ഞങ്ങാട് ലീഗില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തി.

കാഞ്ഞങ്ങാട് മണ്ഡലം ലീഗ് ഓഫീസില്‍ വ്യാഴാഴ്ച ചേര്‍ന്ന അടിയന്തിര വര്‍ക്കിംഗ് കമ്മിറ്റിയിലാണ് ഈ വിവാദ തീരുമാനം കൈകൊണ്ടത്. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നടപടി എടുത്ത പ്രസിഡന്റിന് ജനറല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയത് ഏത് കീഴ്‌വഴക്കത്തിലാണെന്നും മുസ്ലിം ലീഗ് ഭരണ ഘടനയില്‍ ഇല്ലാത്ത ചില കീഴ്‌വഴക്കങ്ങള്‍ ചില നേതാക്കള്‍ക്ക് വേണ്ടി ഉണ്ടാക്കുകയാണെന്നും ലീഗിന്റെ നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം മെട്രോ മുഹമ്മദ് ഹാജിയും, ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഈ വിവാദ തീരുമാനം എന്നതും ശ്രദ്ധേയമാണ്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.